KOYILANDY DIARY

The Perfect News Portal

സൊച്‌ഛതാ കാ ദോ രംഗ് (ശുചിത്വത്തിൻ്റെ രണ്ട് നിറം) ക്യാമ്പയിൽ ആരംഭിച്ചു

കൊയിലാണ്ടി നഗരസഭയിൽ സൊച്‌ഛതാ കാ ദോ രംഗ് (ശുചിത്വത്തിന്റെ രണ്ടു നിറം) എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഗവ. ബോയിസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ എടുത്ത് ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കാൻ ട്രെയിനിങ് നൽകുകയും ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അദ്ധ്യക്ഷയായി.
യോഗത്തിൽ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, മുനിസിപ്പൽ സെക്രട്ടറി  സുരേഷ് കുമാർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വത്സല ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജിന, വിജിന, സ്കൂൾ അദ്ധ്യാപകർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അതുൽ, മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ് എൽ നന്ദി പറഞ്ഞു.