KOYILANDY DIARY

The Perfect News Portal

നഗരസഭക്കെതിരെ അഴിമതി ആരോപിച്ച് ബിജെപി മാർച്ച് നടത്തി

കൊയിലാണ്ടി: നഗരസഭക്കെതിരെ അഴിമതി ആരോപിച്ച് ബിജെപി നഗരസഭാ  ഓഫീസിലേക്ക് മാർച്ച് നടത്തി. 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ പുറത്ത് വന്നപ്പോൾ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് വൻ അഴിമതികളാണ് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരിക്കുന്നതെന്നും ബിജെപി നേതക്കൾ ആരോപിക്കുന്നു. കേരളത്തിൽ തന്നെ അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നിരിക്കുകയാണെന്ന് കൊയിലാണ്ടിയെന്ന് ബി.ജെ.പി. ജില്ല പ്രസിഡണ്ട് വി. കെ. സജീവൻ മാർച്ച്  ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
മുൻ സിപ്പാലിറ്റിയിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്, മുൻസിപ്പാലിറ്റിയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം, തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം, പൊതു സ്ഥലങ്ങളിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
Advertisements
മണ്ഡലം പ്രസിഡൻ്റ് എസ്സ്.ആർ ജയ്കിഷ്  അദ്ധ്യക്ഷത വഹിച്ചു, ജില്ല ട്രഷറർ വി.കെ ജയൻ, സംസ്ഥാന സമിതി അംഗം വായനാരി വിനോദ്, ബി.കെ പ്രേമൻ, മണ്ഡലം ജന. സെക്രട്ടറി അഡ്വ. നിധിൻ, കൗൺസിലർമാരായ കെ.കെ വൈശാഖ് , വി.കെ. സുധാകരൻ, കെ. വി സിന്ധു, ജില്ല കമ്മറ്റി അംഗങ്ങളായ എ.പി രാമചന്ദ്രൻ, അഡ്വ.വി. സത്യൻ, കെ. പി മോഹനൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡൻ്റ് വി. കെ മുകുന്ദൻ, ഏരിയ പ്രസിഡൻ്റ് രവി വല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
 വി.കെ ഷാജി, കെ. സുമേഷ്, മാധവൻ ഒ, ഗിരിജ ഷാജി, നിഷ സി, അഭിൻ അശോക്, അമൽ ഷാജി, മനോജ് കെ. പിൽ, സി.ടി രാഘവൻ എന്നിവർ നേതൃത്വം നൽകി.