KOYILANDY DIARY

The Perfect News Portal

കുറ്റിക്കാടിന് തീപിടിച്ച് ജനങ്ങൾ പരിഭ്രാന്തിയിലായി

മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള കുറ്റിക്കാടിന് തീപിടിച്ചു. ഇതോടെ വഴിയാത്രക്കാരും നാട്ടുകാരും ഏറെനേരം പരിഭ്രാന്തിയിലായി. ഒടുവിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് വെള്ളമൊഴിച്ച് തീയണച്ചത്. കൂടുതൽ പ്രദേശതേക്ക് തീ വ്യാപിക്കുന്നത് തടയാൽ സാധിച്ചു. സേനാംഗങ്ങളായ Gr: ASTO മജീദ്, നിധി പ്രസാദ്, സിജിത്ത്, നിതിൻരാജ്, മനോജ്, ബിനീഷ്, ഹോം ഗാർഡുമാരായ രാജേഷ്, ബാലൻ തുടങ്ങിയവർ പങ്കെടുത്തു.