പടക്കംപൊട്ടി മരിച്ച അദ്വൈതിൻ്റെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും
കൊയിലാണ്ടി: ഇന്നലെ പടക്കം പൊട്ടി മരിച്ച കൊയിലാണ്ടി കൊരയങ്ങാട്തെരു എടക്കോടൻകണ്ടി അദ്വൈതിൻ്റെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും. ജിവിഎച്ച്എസ് എസിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അദ്വൈത്. പരീക്ഷ എഴുതി റിസൽട്ടിന് കാത്തിരിക്കുന്നവേളയിലാണ് ദുരന്തം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി 12 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിനു മുൻവശത്തായാണ് പൊതുദർശനത്തിന് സൌകര്യം ഒരുക്കുന്നത്. 3 വർഷമായി സ്കൂൾ ചെണ്ട ടീമിൻ്റെ ലീഡറാണ് അദ്വൈത്.



