KOYILANDY DIARY

The Perfect News Portal

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ജീവപര്യന്തം കഠിന തടവും പിഴയും

പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ജീവപര്യന്തം കഠിന തടവും  അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. അടിവാരം സ്വദേശി നൂറാംത്തോട്, ചെമ്മങ്കോട് വീട്ടിൽ ബിജേഷ് (40) നെ ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരവും പട്ടിക ജാതി സംരക്ഷണ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2020ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ വെച്ചു പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് പീഡന വിവരം വെളിപ്പെടുത്തുകയും രക്ഷിതാക്കൾ അത്തോളി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Advertisements
സബ് ഇൻസ്‌പെക്ടർ പി കെ ജിതേഷ്, പേരാമ്പ്ര ഡി വൈ എസ് പി ജയൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.