KOYILANDY DIARY

The Perfect News Portal

പയ്യോളിയിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയ പ്രതി റിമാൻഡിൽ

കോഴിക്കോട്: പയ്യോളിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ആവിക്കല്‍ റോഡില്‍ ഉതിരുപറമ്പില്‍ മുഹമ്മദ് റസല്‍ (22) പോക്സോ കേസിൽ റിമാൻഡിലായി. കഴിഞ്ഞമാസം 24 നാണ് 16 വയസ്സുള്ള വിദ്യാര്‍ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ആഗ്രയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ ബാഗ്ലൂരിൽ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.