KOYILANDY DIARY

The Perfect News Portal

തട്ടാൻ സർവ്വീസ് സൊസൈറ്റി കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റി 21-ാം വാർഷികവും, കുടുംബ സംഗമവും, നടത്തി. സംസ്ഥാന പ്രസിഡണ്ട് പി.നാരായണൻ ഉൽഘാടനം ചെയ്തു. ഇ.ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവ വിദ്യാർത്ഥികളെയും, മുതിർന്ന അംഗങ്ങളെയും ആദരിച്ചു.

വിവിധ കലാപരിപാടികളും അരങ്ങേറി. കോറോത്ത് വിനോദ് കുമാർ, കോമത്ത് രവീന്ദ്രൻ, ഇല്ലത്ത് രവി, കോമത്ത് വത്സൻ, ടി.കെ. കുഞ്ഞിക്കേളു, കെ.കെ. ഗംഗാധരൻ, ഇല്ലത്ത് രവി, സിന്ധു അനൂപ് കുമാർ, എൻ.കെ. രാജീവൻ, പി.കെ.വിനയൻ എന്നിവർ സംസാരിച്ചു.