KOYILANDY DIARY

The Perfect News Portal

പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ ബലി തർപ്പണം നടത്തി. പ്രസിദ്ധമായ മൂടാടി ഉരുപുണ്യകാവിൽ ബലിതർപ്പണത്തിനായി പുലർച്ചെ മുതൽ ആളുകളെത്തിയിരുന്നു. ഇവിടെ ആയിരകണക്കിനാളുകളാണ് ബലിതർപ്പണം നടത്തിയത്. ഉപ്പാലക്കണ്ടി ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഹാർബറിനു സമീപം ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തിയിരുന്നു.

കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണം നടത്തി. സുഖലാലൻ ശാന്തി  ബലിതർപ്പണത്തിന് നേതൃത്വം നൽകി വീടുകളിലും ബലിതർപ്പണം ഉണ്ടായിരുന്നു.