ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ അദ്ധ്യാപക ദിനം ആചരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ അദ്ധ്യാപക ദിനം സമുചിതമായി ആചരിച്ചു. തലമുറകൾ തമ്മിലുള്ള സ്നേഹ കൂടികാഴ്ചയുമായി വിവിധ തരം പരിപാടികൾ നടത്തി. പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കൂടികാഴ്ച വ്യത്യസ്ഥ അനുഭവമായി മാറി. സ്കൂളിൽ നിന്നും വിരമിച്ച പത്തോളം അദ്ധ്യാപകരാണ് ചടങ്ങിൽ പങ്കെടുത്തത്.
Advertisements
പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സുരേഷ് മാസ്റ്റർ, പ്രയാഗ്, ഷംജ വി കെ, വിജില കെ.ജി, ശ്യാമള ടീച്ചർ, ഹരിദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ടസ്സ് തേജസ്വി വിജയൻ സ്വാഗതം പറഞ്ഞു.