പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ
.
പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ. സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളിൽ ഉൾപ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തരവിറക്കി. എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്.

ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളിൽ അസംബ്ലികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. എയ്ഡഡ് അൺ എയ്ഡഡ് മദ്രസകളിൽ ക്ലാസ് ആരംഭിക്കും മുമ്പ് വന്ദേ മാതരം നിർബന്ധമായും ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശത്തിലുണ്ട്.




