KOYILANDY DIARY.COM

The Perfect News Portal

എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി ഒമ്പതാം തവണയും 100% വിജയം നേടി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ

.
കൊയിലാണ്ടി: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി ഒമ്പതാം തവണയും 100% വിജയം നേടി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര നേട്ടം സ്വന്തമാക്കി. കൊയിലാണ്ടി സബ്ജില്ലയിലെ ഏക വിദ്യാലയമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
ഈ വർഷം പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചപ്പോൾ, 23 പേർ ഫുൾ എ പ്ലസും, 19 പേർ 9 എ പ്ലസും നേടി മികവ് തെളിയിച്ചു.
വിജയികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നിഷിത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചിത്രേഷ്, ഹെഡ്മിസ്ട്രസ് ബീന എന്നിവർ സംസാരിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അഭിമാന നേട്ടമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Share news
error: Content is protected !!