KOYILANDY DIARY

The Perfect News Portal

“സൂക്താഞ്ജലി “പ്രഭാഷണ പരമ്പര

കൊയിലാണ്ടി: സത്യാനന്ദ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ “സൂക്താഞ്ജലി “പ്രഭാഷണ പരമ്പര അഡ്വ. ശങ്കു. ടി. ദാസ് ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് കേശവൻ നമ്പി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 300 ൽ അധികം ഉദ്യോഗാർത്ഥികളെ വിവിധ സായുധ സേനകളിൽ ജോലിക്ക് പരിശീലനം നൽകിയ Good morning health club – ലെ പരിശീലകൻ മീത്തൽ അജയകുമാറിനേയും, അഡ്വ. ശങ്കു.ടി. ദാസിനേയും, ശങ്കു.ടി. ദാസിന്റെ അമ്മ ഗീതഎന്നിവരെ പൊന്നാടയണിയിച്ചും , മൊമന്റോ നൽകിയും കേശവൻ നമ്പി ആദരിച്ചു.
കേശവൻ നമ്പിയെ ആചാര്യൻ ശശി കമ്മട്ടേരി ആദരിച്ചു. 1 വർഷത്തേക്ക് 15 കുട്ടികൾക്കുള്ള സൗജന്യ മയിൽപ്പീലി മാസികയുടെ വിതരണോത്ഘാടനം ശങ്കു.ടി. ദാസ് നിർവ്വഹിച്ചു. ക്ഷേത്രം ജന: സെക്രട്ടറി എ.കെ. സുനിൽകുമാർ, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷൻ രാമൻ കീഴന, അനിൽ നബ്യലത്ത് എന്നിവർ ആശംസ അർപ്പിച്ചു.
ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരിയുടെ സൂക്താഞ്ജലി പ്രഭാഷണ പരമ്പര നവംമ്പർ – 22 വരെ എല്ലാ ദിവസവും വൈകിട്ട്  6  മണിക്ക് ക്ഷേത്രം ഹാളിൽ നടക്കും. ചടങ്ങിൽ ദാമോദരൻ കുന്നത്ത് സ്വാഗതവും ദിനേശൻ അണ്ണാഞ്ചിറ നന്ദിയും പറഞ്ഞു.