മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. മൂന്നു പേർ മരിച്ചു
മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് കൂട്ട ആത്മഹത്യ എന്നാണ് നിഗമനം.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പൊന്നാനിക്കടുത്ത് പുറങ്ങില്‍ ഏറാട്ട് വീട്ടിൽ മണികണ്ഠനാണ് വീടിന് തീവെച്ചത്. മണികണ്ഠനും അമ്മ ഏറാട്ട് വീട്ടില്‍ സരസ്വതി, മണികണ്ഠന്റെ ഭാര്യ റീന എന്നിവരും മരിച്ചു. മക്കൾ അനിരുദ്ധന്‍, നന്ദന എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തൃശൂർ ജൂബിലി മിഷനിൽ ചികിത്സയിലിരിക്കേയാണ് മൂന്നു പേരും മരിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ തകർത്ത് അകത്തു കടന്ന് അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചത്. എല്ലാവരും ഒരു കിടപ്പുമുറിയിലായിരുന്നു. പെട്രോൾ ഒഴിച്ചാണ് തീ വെച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.