KOYILANDY DIARY

The Perfect News Portal

കൊല്ലം മീത്തലെ അറത്തിൽ സുധീർ ദാസ് (53) നിര്യാതനായി

സുധീർ ദാസ് (53) നിര്യാതനായി. പൊതുപ്രവർത്തന രംഗത്തെ നിറ സന്നിദ്ധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം മീത്തലെ അറത്തിൽ സുധീർ ദാസ് (53) നിര്യാതനായി. ഗുരുതരമായ കരൾ രോഗം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഐ(എം)ൻ്റെ സജീവ പ്രവർത്തകനും പിഷാരികാവ് ബ്രാഞ്ച് അംഗവുമായിരുന്നു. കൊയിലാണ്ടി ഗേൾസ് സ്കൂൾ പിടിഎ. പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ മീത്തലെ അറത്തിൽ നാരായണൻ, രമാഭായ് എന്നിവരുടെ മകനാണ് എം.എ സുധീർ ദാസ്. ഭാര്യ: സരോജം (കൊയിലാണ്ടി നഗരസഭയിലെ ആദ്യ കൌൺസിൽ അംഗം, സിപിഐ(എം) പിഷാരികാവ് ബ്രാഞ്ച് അംഗം). മകൾ : അമിത. മരുമകൻ: രാഹുൽ (കുറുവങ്ങാട്). ശവസംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.