KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ രാത്രി മുതൽ കർശന നിയന്ത്രണം.

താമരശ്ശേരി: ചുരത്തിൽ ചുരത്തിൽ ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം. രാത്രി 9 മണിക്ക് ശേഷം ചുരത്തിൽ സന്ദർശകരെ അനുവദിക്കില്ല. ചുരത്തിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും 9 ന് ശേഷം അടക്കാനാണ് നിർദ്ദേശം.

പുതുവത്സരാഘോഷം അതിരു കടക്കാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് നിയന്ത്രണം. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കുമെന്നും, രാത്രി പെട്രോളിങ്ങ് ശക്തിപ്പെടുത്തുമെന്നും ഇൻസ്പെക്ടർ ടി. എ. അഗസ്റ്റിൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരത്തിൽ ഉണ്ടാവുന്ന വൻ ഗതാഗതക്കുരുക്ക് കണക്കിലെടുത്തുമാണ് പോലീസിൻ്റെ കർശന നടപടി.