KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയികളായവരെ അനുമോദിച്ചു.

കേരള സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ അനുമോദിച്ചു. കോട്ടയം MD സെമിനാരി സ്കൂളിൽ വെച്ച് നടന്ന 64-th കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്  ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 10 A യിൽ പഠിക്കുന്ന ഋത്വിക, സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ എട്ടാംസ്ഥാനം നേടിയ 6 A യിൽ പഠിക്കുന്ന നാസിയ അബ്ദുൾ കരീം എന്നീ വിദ്യാർഥിനികളെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് അച്യുതൻ ആളങ്ങാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.ശ്യാമള അധ്യക്ഷത വഹിച്ചു.
]
ഇരുവരും വിജയികളായ വിദ്യാർത്ഥികളെ ഹാരമണിയിച്ച് സ്വീകരിച്ചു. പ്രഥാനാധ്യാപകൻ ഇ. സുരേഷ് ബാബുവും പി ടി എ വൈസ് പ്രസിഡൻ്റ് വി വി സുരേഷും മൊമൻ്റോ സമ്മാനിച്ചു.എം പി ടി എ പ്രസിഡൻ്റ് ഷെർളി, സ്റ്റാഫ് സെക്രട്ടറി ടി. സതീഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ കെ സജീവൻ സ്വാഗതവും  എൻ ആർ അരുൺ നന്ദിയും പറഞ്ഞു.