KOYILANDY DIARY

The Perfect News Portal

എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ സ്കൂൾ 2020 -2022 വർഷത്തെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ സുനിൽകുമാർ ഹെഡ്മിസ്ട്രസ് ജയലേഖ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ ബാബു ടി സി സതീശൻ സാബു കീഴരിയൂർ, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസറായ എ എസ് ഐ രമേശൻ, അധ്യാപകരായ  സുജിത്ത്  ലിൻസി, ഡ്രിൽ ഇൻസ്ട്രക്ടർ ആയ ഷെർലി എന്നിവർ സംബന്ധിച്ചു. എസ് പി സി കേഡറ്റുമാരായ രോഹിത് പരേഡ് കമാൻഡറായും നിവ രഞ്ജിത്ത് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ മുഹമ്മദ് റിസ്വാൻ നയിച്ച ഒന്നാം പ്ലാറ്റൂണും മധുമായ നയിച്ച രണ്ടാം പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.