KOYILANDY DIARY.COM

The Perfect News Portal

SSLC പരീക്ഷാ ഫലം മെയ് മൂന്നാം വാരം, പ്ലസ് ടു ഫലം മെയ് 25ന്

.

SSLC പരീക്ഷാ ഫലം മെയ് മൂന്നാം വാരം, പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 25നും പ്രഖ്യാപിക്കും. നേരത്തെ തീരുമാനിച്ചത് പ്രകാരം മെയ് 8ന് ആയിരുന്നു ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ ഗൾഫ് മേഖലയിലെ സാഹചര്യം കൂടി പരിഗണിച്ചാണ് ഇപ്പോൾ തീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. യുദ്ധ സാഹചര്യത്തിൽ യു എ ഇയിലെ പരീക്ഷ നടത്താൻ കഴിഞ്ഞിട്ടില്ല.

 

തുടർന്ന് വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്ന് സർക്കാരിലേക്ക് ചില ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. ഗൾഫ് കേന്ദ്രങ്ങളിൽ മാർച്ചിലെ SSLC പരീക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ചു, മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ 1ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം 1158 കോടിയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതെന്ന് പറഞ്ഞ വി ശിവൻകുട്ടി ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!