KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 31 മുതൽ ഫിബ്രവരി 5 വരെ.

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 31 മുതൽ ഫിബ്രവരി 5 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ജനുവരി 31ന് രാത്രി 7 മണിക്ക് കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കും. തുടർന്ന് 7.45 ആലപ്പുഴ ശ്രീഭദ്രാ ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തന ലഹരി രാത്രി 9 മണി ശ്രീഭൂതബലി എഴുന്നള്ളിപ്പ്,

  • ഫിബ്രവരി 1 വൈകുന്നേരം 5 മണി കാഴ്ചശീവേലി, 6.30ന്. ജിതിൻ ലാൽ ചോയക്കാട്ട്, വിഷ്ണു .കൊ രയ ങ്ങാട് അവതരിപ്പിക്കുന്ന ഡബിൾ തായമ്പക,രാത്രി 8.30ന്.നൃത്തോത്സവം.
  • ഫിബ്രവരി 2 ചെറിയ വിളക്ക്, രാവിലെ 11.30 മുതൽ സമൂഹസദ്യ, വൈകു: 6 മണി പുഷ്പാഭിഷേകം, 7 മണി, പി.വി. മിഥുൻ അവതരിപ്പിക്കുന്നതായമ്പക, രാത്രി .9.30 നാന്ദകം എഴുന്നള്ളിപ്പ്,
  • ഫിബ്രവരി 3 രാവിലെ അരങ്ങോല വരവുകൾ, വൈകു: 6 മണി സഹസ്രദീപകാഴ്ച, വലിയ കാണിക്ക, 12.45 ന് നാന്ദ കം എഴുന്നള്ളിപ്പ്, തുടർന്ന് തിറകൾ,
  • ഫിബ്രവരി 4 താലപ്പൊലി, രാവിലെ 8 മണി  വിദ്യാ മന്ത്ര പുഷ്പാർച്ചന, 10.30 പാൽ എഴുന്നള്ളിപ്പ്, 11.30. ആറാട്ട് കുടവരവ്, വൈകുന്നേരം 3.30 എള്ള് വീട്ടിൽ കുമാരൻ്റെ വസതിയിൽ നിന്ന് ഇളനീർ കുലവരവ്, വൈകു. 4 മുതൽ കുട്ടിച്ചാത്തൻ തിറ ദീപാരാധനയ്ക്ക് ശേഷം. നിരവധി വാദ്യകലാകാരൻമാരായ പുരന്തരദാസ്. കേരളശ്ശേരി സുബ്രഹ്മണ്യൻ ആശാൻ, കേരളശ്ശേരി രാമൻകുട്ടി, പയറ്റുവളപ്പിൽ മണി, എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളവും, നാദസ്വരത്തിൻ്റെയും അകമ്പടിയോടെ താലപ്പൊലിയോടും, നാന്ദ കത്തോടു കൂടി ദേവീ ദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്,
  • ഫിബ്രവരി 5ന്. വൈകു. 4 മണി ആറാട്ട് പുറപ്പാട്, രാത്രി 12.30ന് വലിയ ഗുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും.

ഭാരവാഹികളായി: പി.വി. സന്തോഷ് കുമാർ, (ചെയർമാൻ) പി. കെ. സിനോയ് വൈസ് ചെയർമാൻ, കേളോത്ത് അശോകൻ, (ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്) ബിജുനിബാൽ (സെക്രട്ടറി) പി.കെ. സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.