KOYILANDY DIARY

The Perfect News Portal

ശ്രീചക്ര ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബമായ”വേനലില” പ്രകാശനം ചെയ്തു

കൊയിലാണ്ടി: ശ്രീചക്ര ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബമായ”വേനലില” പ്രകാശനം ചെയ്തു. കൊയിലാണ്ടി ഐ എം എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സുധി കോഴിക്കോടും പ്രശസ്ത താളവാദ്യ വിദഗ്ധൻ ശിവദാസ് ചേമഞ്ചേരിയും ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ: കാവുംവട്ടം വാസുദേവൻ, ഗായകൻ കെ കെ നിഷാദ്, ഗാനരചയിതാവ് നിധീഷ് നടേരി, സുനിൽ തിരുവങ്ങൂർ, മധു ഭരതാഞ്ജലി, ചലച്ചിത്ര പ്രവർത്തകർ  എന്നിവർ പങ്കെടുത്തു. സാങ്കേതിക പ്രവർത്തകരേയും, യുവജനോത്സവ പ്രതിഭകളേയും ചടങ്ങിൽ ആദരിച്ചു.