KOYILANDY DIARY

The Perfect News Portal

യാത്രക്കാർക്ക് നോമ്പ് തുറക്കാൻ എസ്‌.കെ.എസ്.എസ്.എഫ്ൻ്റെ ഇഫ്താർ ടൻ്റ്

കൊയിലാണ്ടി : കൊയിലാണ്ടിയിൽ എസ്‌.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്.വൈ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ കൊല്ലം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ഷംസീർ പാലക്കുളത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
അനസ് മാടാക്കര (ജില്ലാ വർക്കിങ് സെക്രട്ടറി), ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, ഇല്യാസ് കവലാട്, ബിലാൽ നന്തി, ഹാരിസ് വലിയമങ്ങാട്, റാഷിദ് നമ്പ്രത്ത്കര എന്നിവർ സംബന്ധിച്ചു. റമദാനിൽ 30 ദിവസവും ടൻ്റ് പ്രവർത്തിക്കും. ഇത് രണ്ടാം വർഷമാണ് പുതിയ ബസ്റ്റാൻ്റിൽ എത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏർപ്പെടുത്തുന്നത്.