KOYILANDY DIARY

The Perfect News Portal

കൊടും ചൂടിൽ കടലിൽ വീണ പരുന്തിന് രക്ഷകനായി ആറാം ക്ലാസ് വിദ്യാർത്ഥിയും കൂട്ടുകാരം

കൊടും ചൂടിൽ ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായത് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാനും കൂട്ടുകാരും. മൂടാടി വീമംഗലം യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും ‘ജീവനി’ പരിസ്ഥിതി ക്ലബ് അംഗവുമാണ് മുഹമ്മദ് റിസ്വാൻ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി ഭാഗത്ത് താമസിക്കുന്ന റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ മുങ്ങിത്താഴുന്ന പരുന്തിനെ കണ്ടത്.
ഒട്ടും മടിക്കാതെ പരുന്തിനെ കരയ്ക്ക് എത്തിച്ചു. തൂവലുകൾ നനഞ്ഞു കുതിർത്ത് കിടന്നിരുന്ന പരുന്തിനെ തുണികൊണ്ട്  തുടച്ച്, ഭക്ഷണം കൊടുത്തു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് കുരുന്നുകൾ. കഠിനമായ അന്തരീക്ഷ ചൂടിൽ ജീവജാലങ്ങൾ അപകടപ്പെടുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു.