KOYILANDY DIARY

The Perfect News Portal

ഭരണഘടന സംരക്ഷിക്കാൻ ശൈലജ ടീച്ചറെ വിജയിപ്പിക്കണം; ഇടതുപക്ഷ അഭിഭാഷക വേദി

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും, പൗരസ്വാതന്ത്രവും സംരക്ഷിക്കാൻ വടകരയിൽ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം ഇടതുപക്ഷ അഭിഭാഷക  കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോയേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ. സത്യൻ, അഡ്വ. കെ.കെ. ലഷ്മിഭായ്, അഡ്വ. സി. എം നീബ എന്നിവർ സംസാരിച്ചു. അഡ്വ. പി. പ്രശാന്ത് സ്വാഗതവും അഡ്വ. പി.ജതിൻ നന്ദിയും പറഞ്ഞു.