സീനിയർ ചേംബർ പാലിയേറ്റീവ് വളണ്ടിയറെ ആദരിച്ചു
.
കൊയിലാണ്ടി: മൂന്നു പതിറ്റാണ്ടിലേറെ ആരോഗ്യ മേഖലയിലും സാന്ത്വന പരിചരണ രംഗത്തും മഹനീയ സേവനങ്ങൾ നിർവ്വഹിക്കുന്ന പാലിയേറ്റീവ് വളണ്ടിയർ ഗീത. സി യെ കൊയിലാണ്ടി സീനിയർ ചേംബർ ഇന്റർനാഷനൽ ആദരിച്ചു. പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു. സി.കെ. ലാലു, ജോസ് കണ്ടോത്ത്, സുരേഷ് ബാബു ചാമേരിക്കുന്ന്, വി.പി. മുരളീധരൻ, രേഷ്മ സജിത്, മുരളി മോഹൻ, അരുൺ മണമൽ, കെ. കെ. പ്രഭാകരൻ, ഷിംന റാണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു.



