KOYILANDY DIARY

The Perfect News Portal

സിമൻറ് ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു

സിമൻറ് ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയിൽ മഹേഷ് (33) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.

ചേമഞ്ചേരി പെട്രോൾ പമ്പിൽ നിന്നും പുറത്തെക്കിറങ്ങവേ എതിർദിശയിൽ നിന്നും വന്ന സിമൻറ് ടാങ്കർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബാലൻ്റെയും മാലതിയുടെയും മകനാണ്. ഭാര്യ: നന്ദന. മകൾ: ആരുദ്ര (ഒന്നര വയസ്). സഹോദരി: ബബിത. കൊയിലാണ്ടി എസ്. ഐ. രഘുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.