KOYILANDY DIARY

The Perfect News Portal

പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ

കുവൈത്ത് സിറ്റ: ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ദേശീയ പരിസ്ഥിതി കാമ്പയിൻ ആഘോഷിക്കുന്നതിനിടെ, കുവൈത്ത് സ്‌കൂൾ കുട്ടികൾ ഇസ്രയേലി അധിനിവേശത്തിൻറെ ക്രൂരതയിൽ പ്രതിഷേധവും പലസ്‌തീനിയൻ സമപ്രായക്കാരോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു.

Advertisements

രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ കുട്ടികൾ പലസ്‌തീൻ പതാകകളും പോസ്റ്ററുകളും ഉയർത്തി ഇസ്രയേൽ അധിനിവേശത്തിൽ ജീവിക്കുന്ന പലസ്‌തീനികൾക്കുള്ള പിന്തുണ പ്രഖ്യാപിച്ചു. മറ്റു ചിലർ, പലസ്‌തീൻറ ചരിത്രപ്രധാന സ്ഥലങ്ങളുടെയും ആരാധനാലയങ്ങളുടെയും ചിത്രങ്ങൾ, പെയിൻറിങ്ങുകൾ എന്നിവയും പ്രദർശിപ്പിച്ചു.