KOYILANDY DIARY

The Perfect News Portal

സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാവർമയ്ക്ക്

ന്യൂഡൽഹി: കെ കെ ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്‌കാരം കവി പ്രഭാവർമയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.