KOYILANDY DIARY

The Perfect News Portal

ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്

കൊയിലാണ്ടി: ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക് കടന്നതായി വ്യാപാരി നേതാക്കൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷാ പദ്ധതി ആശ്വാസ് ഇതിനോടകം തന്നെ ഒരാൾക്ക് 10 ലക്ഷം രൂപ വീതം 30 പേർക്ക് മൂന്ന് കോടി കൊടുത്തുകഴിഞ്ഞു.
Advertisements
ഈ പദ്ധതിയിൽ അംഗമായ കച്ചവടക്കാരൻ ചികിത്സി ലഭ്യമാക്കാനും ധനസഹായം ലഭിക്കുന്നതാണ്. കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം പത്തും, ഇരുപതും അമ്പതും വർഷക്കാലത്തിലധികമായ് കച്ചവടം ചെയ്‌ത്‌ കുടുംബം പുലർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ സമ്പാദ്യമായ് ഒന്നും തന്നെ ഉണ്ടാവാത്ത് അവസ്ഥയിൽ കച്ചവടക്കാരന്റെ അവകാശിക്ക് പത്ത് ലക്ഷം രൂപ ലഭിയ്ക്കുക എന്നത് വലിയ ആശ്വാസമാണ്.
നാളിതുവരെയായിട്ടും കച്ചവടക്കാരൻ മരണമടഞ്ഞാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് യാതൊരുവിധത്തിലുള്ള അനുകൂല്യവും ലഭിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം എട്ടിൽ കൂടുതൽ ജില്ലകളിൽ പദ്ധതി വളരെ വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഈ പദ്ധതിയിൽ അംഗമായ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കൊല്ലം യൂനിറ്റിൽ അംബിക ഹോട്ടൽ നടത്തിവന്നിരുന്ന രശ്മി സുധീർ നാഥ് ഉൾപ്പെടെ 5 പേർക്ക് 2024 ഏപ്രിൽ 30ന് വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് എം.എൽ.എ കാനത്തിൽ ജമീല തുക വിതരണം ചെയ്തു. ആശ്വാസ് ചെയർമാൻ എ.വി.എം. കബീർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈ. പ്രസിഡണ്ട് മണിയോത്ത് മൂസ സ്വാഗതം പറഞ്ഞു.
റിപ്പോർട്ട് അവതരണം : ബാപ്പുഹാജി, നഗരസഭ വൈ. ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മൂത്തേടത്ത് (KVVES ജില്ലാ പ്രസിഡണ്ട്), സുനിൽ കുമാർ (ജില്ലാ ട്രഷറർ), റഫീഖ് മാളവിക (ജില്ലാ വൈസ്. പ്രസിഡണ്ട്), കെ.ടി. വിനോദൻ (ജില്ലാ സെക്രട്ടറി), കെ മൊയ്തീൻകോയ (ജില്ലാ സെക്രട്ടറി), ഒ.വി. ലത്തീഫ് (ജില്ലാ സെക്രട്ടറി), മൺസൂർ എ.കെ. (ജില്ലാ സെക്രട്ടറി), യു. അബ്ദുറഹിമാൻ (ജില്ലാ സെക്രട്ടറി), മനാഫ് കാപ്പാട് (ജില്ലാ സെക്രട്ടറി), ബാബുകൈലാസ് (ജില്ലാ സെക്രട്ടറി), ബാബുമോൻ ജില്ലാ സെക്രട്ടറി, എം സരസ്വതി (വനിതാവിംഗ് ജില്ലാ പ്രസിഡണ്ട്), ഇ കെ സുകുമാരൻ മണ്ഡലം പ്രസിഡണ്ട്, കെ എം രാജീവൻ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്, സൗമിനി മോഹൻദാസ് മണ്ഡലം വനിതാ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു.