KOYILANDY DIARY

The Perfect News Portal

കേര സൗഭാഗ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി

മൂടാടി ഗ്രാമപഞ്ചായത്തിൽ തേങ്ങ പറിക്കാൻ കൂലി സബ്സിഡി നൽകുന്ന പദ്ധതിയായ കേര സൗഭാഗ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഫൗസിയ, തൊഴിലാളി പ്രതിനിധികൾ – കർമസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃത്യമായി ഒരു മാസം പൂർത്തിയായപ്പോൾ ഗുണഭോക്തൃ വിഹിതവും ഗ്രാമ പഞ്ചായത്തിൻ്റെ സബ്സിഡിയും ചേർത്തുള്ള വേതനമാണ് നൽകിയത്.
തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കാർഷിക കർമസേനയാണ് നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്. ഒരേ സമയം നാളീകേര കർഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതിയാണ് മൂടാടിയിൽ നടപ്പാക്കി തുടങ്ങിയത്.