KOYILANDY DIARY

The Perfect News Portal

തൊഴിൽമേളയുടെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടിയിൽ 17ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നഗരസഭയുമായി സഹകരിച്ച് വൊക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പ് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്നാണ് ഫിബ്രുവരി 17ന് ശനിയാഴ്ച മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന തൊഴിൽ മേളയുടെ ലോഗോ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് പ്രകാശനം ചെയ്തു.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ  ഹബീബു റഹ്മാൻ കെ.വി, ജോ: കൺവീനർമാരായ, സാഗിർ ടി.വി, സക്കറിയ എളേറ്റിൽ, സഞ്ജീവ് കുമാർ പി എന്നിവർ പങ്കെടുത്തു. 50ൽ പരം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അഞ്ഞൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സാണ്. കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വി.എച്ച്.എസ്.ഇ പഠിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമായും ഉദ്ദേശിച്ചാണ് തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.