KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാരയാട് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, കാരയാട് മേഖല ഓഫീസിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഒപ്പം വളണ്ടിയർ പരിശീലന ശില്പശാല ഉദ്ഘാടനം സുരക്ഷ ജില്ലാ കൺവീനർ പി. അജയകുമാർ നിർവഹിച്ചു.

പാർവതി ദാസ്, ജയ സി.എം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മേഖല ചെയർമാൻ വി.കെ ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖല കൺവീനർ എം.സി കുഞ്ഞിരാമൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗങ്ങളായ കെ.എം അമ്മദ്, ബി.എൽ ബിനിത, എ.സി. ബാലകൃഷ്ണൻ, വി.എം. ഉണ്ണി, സി.പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പിയൂഷ് മാസ്റ്റർ സ്വാഗതവും എ. പി ഗംഗാധരൻ നന്ദിയും പറഞ്ഞു.