KOYILANDY DIARY

The Perfect News Portal

റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ റേഷൻ കടകളുടെ എഫ്. പി. എസ് ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു.
ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കാഞ്ഞിലശ്ശേരി ഹാജി മുക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എഫ്. പി. എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും, തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എഫ്. പി. എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
Advertisements