റെയിൽവെ ലെവൽക്രോസ് ബോധവൽക്കരണ ക്ലാസ് നടത്തി
.
കൊയിലാണ്ടി: റെയിൽവെ ആർപിഎഫ്ന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ലെവൽക്രോസ് ബോധവൽക്കരണ ക്ലാസ് നടത്തി. ആനക്കുളം റെയിൽവെ ലെവൽക്രോസിൽ വെച്ചായിരുന്നു ക്ലാസ് നടത്തിയത്. ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങൾ നിർത്താതെ പോവുന്നത് വ്യാപകമാവുകയും, അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഹനയാത്രക്കാർക്കായി ബോധവൽക്കരണം നടത്തിയത്.

ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഹംമ്പിനു പിന്നിലായി വാഹനങ്ങൾ നിർത്തണം എന്ന നിയമം അനുസരിക്കാതെ വരുന്ന വാഹനങ്ങൾ റെയിൽവെ ഗെയിറ്റിന് ഇടിച്ച് അപകടങ്ങൾ സംഭവിക്കാൻ ഇടയായാൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്സെടുക്കുകയും, വണ്ടി കണ്ടുകണ്ടുകെട്ടുകയും, ലൈസൻസും റദ്ദ് ചെയ്യുന്ന തരത്തിലുള്ള നടപടി എടുക്കുന്നതാണ്. റെയിൽവെ ഡിവിഷണൽ എഞ്ചിനീയർ പി. ജവഹർ, സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ദീപ്, ട്രാഫിക് ഇൻസ്പെക്ടർ അജിത്, ആർപിഎഫ് സബ്ബ് ഇൻസ്പെക്ടർമാരായ ധന്യ, ബിനീഷ്, കോഴിക്കോട് സിഗ്നൽ എഞ്ചിനീയർ വാജിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണ ക്ലാസ് നടത്തിയത്.




