ആർ.ടി. മാധവനെ അനുസ്മരിച്ചു
.
കൊയിലാണ്ടി: മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന ആർ.ടി. മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു. വിയ്യൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാകായിക- സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന മാധവൻ്റെ 15-ാമത് അനുസ്മരണം കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി. പി. സുജർദാസ് അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, നടേരി ഭാസ്‌കരൻ, കെ.കെ. വിനോദ് കുമാർ, റസിയ ഉസ്മാൻ, ചന്ദ്രൻ കയ്യിൽ, എൻ.കെ. വിഷ്ണു, പ്രസന്ന മാണിക്കോത്ത്, നാരായണി ജ്യോതിസ്സ് എന്നിവർ സംസാരിച്ചു.



