KOYILANDY DIARY

The Perfect News Portal

QFFK വീണ്ടും അംഗീകാരത്തിൻ്റെ നിറവിൽ. സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിനർഹമായി

QFFK വീണ്ടും അംഗീകാരത്തിൻ്റെ നിറവിൽ.. കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട് ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ് ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി.
കേവലം രണ്ടുദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി എൻട്രി എത്തിക്കാൻ കഴിഞ്ഞു എന്നത് അവാർഡിന്റെ തിളക്കം കൂട്ടുന്നു.
മഹേഷ്‌ മോഹൻ, ഷീജ രഘുനാഥ്, ശ്രീകുമാർ നടുവത്തൂർ, പ്രമോദ് ബിനു, റഷീദ് കാപ്പാട്, ബബിത പ്രകാശ്, വിനോദ് കുമാർ, ശിവപ്രസാദ് ശിവപുരി, സാബു കീഴരിയൂർ എന്നിവരാണ്  അഭിനയിച്ചത്. QFFK യൂട്യൂബ് ചാനലിലൂടെ അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്.
Advertisements
പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവഹിച്ച പോളിംഗ് ഡേ എഡിറ്റിംഗ് നിർവഹിച്ചത്. മലയാള ചലച്ചിത്ര മേഖലയിൽ സുപരിചിതനായ രതിൻ രാധാകൃഷ്ണൻ. ഷിബു ഭാസ്കർ ക്യാമറ ചെയ്ത ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയാണ്. കോഴിക്കോട് കലക്ടറുടെ ഒഫീഷ്യൽ പേജിലും മറ്റും ചിത്രം അടുത്ത ദിവസം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതാണ്.