KOYILANDY DIARY

The Perfect News Portal

പെരിനാട് പഞ്ചായത്തിൽ പ്രസിഡന്റിനെ പൂട്ടിയിട്ട് മർദിച്ചു

ബിജെപി അംഗങ്ങളുടെ അക്രമത്തിൽ പരിക്കേറ്റ പെരിനാട് പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ചികിത്സയിൽ

കുണ്ടറ: പെരിനാട് പഞ്ചായത്തിൽ ബിജെപി അംഗങ്ങൾ പ്രസിഡണ്ടിനെ ആക്രമിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ്‌ പ്രസിഡണ്ട് ദിവ്യ ജയകുമാറിനെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചത്‌.  പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ ശ്രുതി, വിനോദ്, സുനിൽകുമാർ, സ്വപ്ന, വിജയലക്ഷ്മി എന്നിവരാണ്‌ ആക്രമിച്ചത്‌.
പ്രസിഡന്റിന്റെ ഓഫീസിലെത്തിയ ബിജെപി അംഗങ്ങൾ അടുത്തിടെ കൈക്കൊണ്ട ഭരണസമിതി തീരുമാനങ്ങളിൽ മാറ്റംവരുത്തണമെന്ന് ദിവ്യയോട്‌ ആവശ്യപ്പെടുകയായിരുന്നു. സാധ്യമല്ലെന്ന് അറിയിച്ചതോടെ വാതിലടച്ച ശേഷം അസഭ്യവർഷവും ആക്രോശവും ആരംഭിച്ചു. ഏറെ സമയത്തിനുശേഷം പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
Advertisements
തുടർന്ന്‌ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബിജെപി അംഗങ്ങൾ ദിവ്യയെ തള്ളി താഴെയിട്ട് മർദിക്കുകയായിരുന്നു. ബഹളംകേട്ട് പുറത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ദിവ്യയെ മോചിപ്പിച്ച് കുണ്ടറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ ദിവ്യയുടെ കാൽ മുട്ടുകൾക്കും കൈകൾക്കും.