KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ പൂർവ്വാധ്യാപക സംഗമം

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി പൂർവ്വാധ്യാപക സംഗമം നടത്തി. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ  അധ്യക്ഷനായി.
സി. ഭാസ്ക്കരൻ മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗങ്ങളായ വി. പി. രാജീവൻ, സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സി. സതീശൻ, സജീഷ് നാരായണൻ, കെ. ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ. എം രാജൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ  ഡി.കെ ബിജു  നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകിയ പാട്ടുപന്തൽ എന്ന പേരിൽ ഗാനവും അവതരിപ്പിച്ചു.