KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവും പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ പി.വി. ഷാനി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ശശികുമാർ, അജിത, കെ. മിഥുൻ, പി. സത്യൻ, വി. എൻ ലജിന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.ജി ചിത്രേഷ് സ്വാഗതവും മിഥുൻ മോഹൻ നന്ദിയും പറഞ്ഞു.
Share news