KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി റോഡിലെ പെരുവട്ടൂർ മുക്കിലെ കുഴി; അപകടഭീഷണി ഉയര്‍ത്തുന്നു

.
കൊയിലാണ്ടി: പെരുവട്ടൂർ മുക്കിൽ റോഡിൽ രൂപപ്പെട്ട വലിയ കുഴി ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും ഗുരുതര അപകടഭീഷണിയാകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലീക്ക് പരിഹരിക്കുന്നതിനായി റോഡ് പൊളിച്ചെങ്കിലും മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ടാറിംഗ് നടത്തി പഴയ നിലയിലാക്കാത്തതാണ് കുഴി രൂപപ്പെടാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
.
.
മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് അത് തിരിച്ചറിയാൻ കഴിയാതെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ അപകടസാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും സ്ഥിതി കൂടുതൽ അപകടകരമാകുന്നതായും നാട്ടുകാർ പറയുന്നു.
.
.
തിരക്കേറിയ ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കുഴി കൂടുതൽ വലുതാകുന്നതിന് മുമ്പ് വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെട്ട് കുഴി നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Share news
error: Content is protected !!