KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കല്‍ പൊലീസിന്റെ നടപടി. പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ല എന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. 

 

വ്യാഴാഴ്ച വൈകുന്നേരം ആറരയോടയാണ് ഷാനിമോളും കോൺ​ഗ്രസ് പ്രവർത്തകരും അന്യായമായി ബൂത്തിൽ കയറിയത്. ബൂത്തിലേക്ക് കയറണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടപ്പോൾ പോളിങ് ഉദ്യോ​ഗസ്ഥർ സമ്മതിച്ചില്ല. തുടർന്ന് മൂന്ന് മണിക്കൂറോളം യുഡിഎഫ് പ്രവർത്തകർ ബൂത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുംവിധം പെരുമാറി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

 

Share news
error: Content is protected !!