KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്‌ മണ്ണാർക്കാട് എംഡിഎംഎ വിൽപ്പനക്കാരനും സഹായിയും പൊലീസ് പിടിയിൽ

പാലക്കാട്‌ മണ്ണാർക്കാട് എംഡിഎംഎ വിൽപ്പനക്കാരനും സഹായിയും പൊലീസ് പിടിയിൽ. മണ്ണാർക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടൻ, ഇയാളുടെ സഹായിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടിൽ സിറാജ്ജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്. ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് പൊമ്പ്രയിൽ വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

Share news
error: Content is protected !!