KOYILANDY DIARY.COM

The Perfect News Portal

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തു

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ചിത്രം നീക്കം ചെയ്തത്. മോദിയുടെ ചിത്രത്തിനൊപ്പം ഒന്നിച്ച് ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19നെ തോല്‍പ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളും ഉള്‍പ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്.

മുമ്പ് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ നീക്കം.

Share news
error: Content is protected !!