KOYILANDY DIARY.COM

The Perfect News Portal

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില ഏറ്റവും കുറഞ്ഞ നിലയിൽ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവ്. ഒരു പവൻ സ്വർണത്തിന് 1,840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് വിപണിവില. ഒന്നരമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 1,10,000ത്തിൽ എത്തുന്നത്.

 

ഓഗസ്റ്റ് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ നിന്നത്. അവിടം തുടങ്ങി ഇപ്പോഴാണ് സ്വർണവില പഴയ നിലയിലേക്ക് എത്തുന്നത്. സെപ്റ്റംബർ മാസത്തെത്തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വർണവില.

Share news