KOYILANDY DIARY

The Perfect News Portal

ചരിത്ര വിജയത്തിൽ മധുരം നുണഞ്ഞ് പന്തലായനി

കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും പി.ടി.എ. ഭാരവാഹികളും ആഹ്ളാദം പങ്കിട്ടു. സ്കൂളിലെ 325 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. 116 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഒൻപത് എ പ്ലസ് നേടിയത് 18 പേരാണ്.
നഗരസഭ കൌൺസിലർ പി. പ്രജിഷ, പി.ടി.എ. പ്രസിഡൻറ് പി.എം. ബിജു, പ്രിൻസിപ്പൽ എ.പി. പ്രബീത്, പ്രധാനാധ്യാപിക എം.കെ. ഗീത എന്നിവർ വിജയാഹ്ളാദത്തിൽ പങ്ക് ചേർന്നു.