KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്എസ് ൽ ഇത്തവണയും എസ്.എസ്.എൽ.സി. നൂറുമേനി വിജയം

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസ്- എസ്ൽ ഇത്തവണയും എസ്.എസ്.എൽ.സി. ചരിത്രവിജയം നൂറുമേനി 540 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 109 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണയും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.

നൂറ് ശതമാനം വിജയം നേടിയ സ്കൂളിനെയും, അദ്ധ്യാപകരെയും, വിദ്യാർത്ഥികളെയും, പി.ടി.എ ഭാരവാഹികളെയും എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി തുടങ്ങിയവർ അഭിനന്ദിച്ചു. എസ്.എസ്.എൽ.സി. വിജയത്തിനായി ‘അഹോരാത്രം പ്രവർത്തിച്ച സ്വർണ്ണ ടീച്ചറെയും, സുരേഷ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട്. വി. സുചീന്ദ്രൻ പ്രത്യേകം അഭിനന്ദിച്ചു.