KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് ദിനം ആചരിച്ചു

പാലിയേറ്റീവ് ദിനം ആചരിച്ചു.. മേപ്പയ്യൂർ സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് നോർത്ത് മേഖലയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് വളണ്ടിയർ സംഗമവും പരിശീലന ക്ലാസ്സും ഡോക്ടർ പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. ഹോം കെയർ എന്ന വിഷയത്തിൽ ബുഷ്‌റ സിസ്റ്ററും പാലിയേറ്റീവ് കിടപ്പു രോഗികളുടെ അവകാശം എന്ന വിഷയത്തിൽ എച്ച്. ഐ. സതീശൻ സി.പി.യും ക്ലാസ്സെടുത്തു.
ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഹബീബ് കെ. പി പ്രഭാഷണം നടത്തി. സുരക്ഷാ ജില്ലാ സെക്രട്ടറി പി. അജയകുമാർ പി.പി. രാധാകൃഷ്ണൻ മാസ്റ്റർ ആർ. വി. അബ്ദുള്ള കെ. കെ. ഗീത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി എം. രാജൻ സ്വാഗതം പറഞ്ഞു.