സംഘാടക സമിതി രൂപീകരിച്ചു
.
പയ്യോളി: ബാലസംഘം പയ്യോളി ഏരിയാ സഹവാസ ക്യാമ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. മെയ് 17,18 തിയ്യതികളിലായി നന്തി ലോക്കലിലെ വീരവഞ്ചേരി എൽ.പി. സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ബാലസംഘം പയ്യോളി ഏരിയ കൺവീനർ ടി. ഷീബ ഉദ്ഘാടനം ചെയ്തു. എ.കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. കെ. ജീവാനന്ദൻ മാസ്റ്റർ, വി ടി ബിജീഷ് എന്നിവർ സംസാരിച്ചു. കെ. ജീവാനന്ദൻ മാസ്റ്റർ ചെയർമാനായും വി ടി ബിജീഷ് കൺവീനറായും എ കെ ഷൈജു ട്രഷറായും 101 അംഗ കമ്മിറ്റി രൂപീകരിച്ചു. സുധാകരൻ കസ്തൂരി നന്ദി പറഞ്ഞു.



