തിരൂരിൽ മസാജ് സെൻ്ററിൽ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
.
മലപ്പുറം: തിരൂരിൽ മസാജ് സെൻ്ററിൽ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെൻ്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ 8-ാം തീയതി ‘ഓറ വെൽനെസ്സ്’ എന്ന മസാജ് സെന്‍ററില്‍ മസാജിന് പോയ യുവാവാണ് തട്ടിപ്പിനിരയായത്.

മസാജിനെത്തിയ യുവാവിൻ്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും 28500 രൂപയും ഒന്നര പവന്റെ സ്വർണ്ണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്.




