KOYILANDY DIARY.COM

The Perfect News Portal

ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ  കുടുംബശ്രീ CDS ന്റെ 25 ആം വാർഷികത്തിന്റെ ഭാഗമായി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികൾ ബോധവൽക്കരണ ശില്പശാല നഗരസഭ ചെയർപേഴ്സൺ സുധ കെ.പി ഉദ്ഘടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ  ഇന്ദുലേഖ സ്വാഗതവും പറഞ്ഞു. K ഷിജു മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഇന്ദിര ടീച്ചർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), അജിത് മാസ്റ്റർ (പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), നിജില പറവകൊടി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ),വിബിന കെ.കെ (സൗത്ത് സി. ഡി.എസ് ചെയർപേഴ്സൺ), ഷീബ ടി. കെ (കുടുംബശ്രീ മെമ്പർ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Share news
error: Content is protected !!