KOYILANDY DIARY

The Perfect News Portal

എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ സേതുവിന്‌

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ സേതുവിന്‌. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ സേതുവിന്‌. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും സമ്മാനിക്കും. മലയാള സാഹിത്യത്തിന്‌ നൽകിയ വിലപ്പെട്ട സംഭാവനകൾക്കാണ്‌ അംഗീകാരം.